Fewer than 24 hours after resigning from the post, Nitish Kumar once again became Chief Minister of Bihar after he was sworn in on Thursday morning to form a government in the state, this time with the support of the BJP and the NDA.
നിതീഷ്‌കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച വാര്‍ത്തക്ക് പിന്നാലെ നടന്ന ഒരു ചര്‍ച്ചയില്‍ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ നിതീഷിന്റെ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ചു. അഴിമതിക്കെതിരായുള്ള ശക്തമായ പോരാട്ടമാണ് നിതീഷിന്റേതെന്നും ഇത് ഇന്ത്യക്ക് മാതൃകയാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിതീഷ് ബിജെപി കൂടാരത്തിലേക്ക് പോകുകയാണെന്നും അങ്ങനെ വരുമ്പോള്‍ ഈ രാജി വഞ്ചനയും തികഞ്ഞ അവസരവാദവുമാണെന്നുമായിരുന്നു മറ്റൊരു പത്രപ്രവര്‍ത്തകന്റെ നിലപാട്.